കെഎസ്ആർടിസിയിൽ കട്ടപ്പുറത്തുള്ളത് 665 ബസുകൾ; 1,900-ലേറെ വണ്ടികൾക്ക് 15 വർഷത്തിലേറെ പഴക്കം, ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ

Published : Oct 04, 2026, 02:27 PM IST
ksrtc bus

Synopsis

കെഎസ്ആർടിസിയുടെ പക്കലുള്ള 5,755 ബസുകളിൽ 665 എണ്ണവും അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ 1,914 ബസുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. കോർപ്പറേഷന്റെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലധികം രൂപയാണെന്നും സിഎജി റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെഎസ്ആർടിസിയുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം കോർപ്പറേഷന്‍റെ പക്കൽ സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് ഉള്ളത്. എന്നാൽ ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അപേക്ഷകനായ മുഹമ്മദ് അഷറഫ് എ എസിന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ആകെ ലഭ്യമായ ബസുകളിൽ ഏറ്റവും കൂടുതൽ ഓർഡിനറി വിഭാഗത്തിലാണ്—2,988 എണ്ണം. സി എഫ് റിപ്പയർ, അപകടങ്ങളെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി കിടക്കുന്നത് 665 ബസുകളാണ്. ഇതിൽ 281 ഓർഡിനറി ബസുകളും, 58 ജെഎൻഎൻയുആർഎം നോൺ-എസി ബസുകളും, 50 ഫാസ്റ്റ് പാസഞ്ചറുകളും ഉൾപ്പെടുന്നു. കൂടാതെ ഏഴ് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്.

കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകളാണ് സർവീസുകളിൽ ഭൂരിഭാഗവും എന്ന വസ്തുതയും രേഖകൾ സ്ഥിരീകരിക്കുന്നു. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളും ഉൾപ്പെടെ ആകെ 1,914 ബസുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. കാലപ്പഴക്കം ചെന്നതും അധിക അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതുമായ ബസുകൾ സെൻട്രൽ അല്ലെങ്കിൽ റീജിയണൽ വർക്ക്ഷോപ്പുകൾ മുഖേന വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എം/എസ് എം.എസ്.ടി.സി (M/s MSTC) മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്ഥാപനത്തിന്‍റെ വരവ്-ചെലവ് കണക്കുകളും ബാധ്യതകളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിഎജി ഓഡിറ്റ് ചെയ്ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 മാർച്ച് 31 വരെയുള്ള ബാലൻസ് ഷീറ്റ് അനുസരിച്ച് കെഎസ്ആർടിസിയുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലധികം രൂപയാണ് (2,01,57,07,66,549.65 രൂപ). ഡിപ്പോകളിൽ നിന്നും സബ് ഡിപ്പോകളിൽ നിന്നുമുള്ള വാടകയിനത്തിലുള്ള വരവ് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ നേരിട്ടെത്തി പരിശോധിക്കാവുന്നതാണെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുത്തൽ തുടങ്ങി സിപിഎം; പാലക്കാട് ജില്ലാസെക്രട്ടറിയെ മാറ്റി, മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി
ഇന്റർസിറ്റി തൃശ്ശൂർ വരെ, മം​ഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ഒരുമണിക്കൂർ വൈകും; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം