'മാസപ്പടി'യില്‍ പൊലീസിന് കേസെടുക്കാമെന്ന് ഇഡി; 2 തവണ ഡിജിപിക്ക് കത്തയച്ചു

Published : May 27, 2024, 08:25 PM IST
'മാസപ്പടി'യില്‍ പൊലീസിന് കേസെടുക്കാമെന്ന് ഇഡി; 2 തവണ ഡിജിപിക്ക് കത്തയച്ചു

Synopsis

കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാൻ പര്യാപ്തമാണെന്നും ഇഡി

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങൾ അടക്കം നിലനിൽക്കുമെന്നും ഇഡി. 

ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാൻ പര്യാപ്തമാണെന്നുമാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 

രണ്ടുതവണ കത്തയച്ചിട്ടും സംസ്ഥാന പൊലീസ് കേസെടുക്കാത്തത് ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജിയുമായടക്കം  കോടതിയെ സമീപിക്കാനുളള മറ്റൊരു സാധ്യത കൂടിയാണ് ഇതുവഴി ഇഡി തുറന്നിട്ടത്.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സാമ്പകത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ  തളളിയിരുന്നു. ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം നിലവിലെ ഘട്ടത്തിൽ അനുചിതമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം പ്രാരംഭ ദിശയിൽ മാത്രമാണ്. ഇസിഐആർ രജിസ്റ്റർ ചെയ്തു എന്ന് കരുതി പ്രതിയാകണമെന്നില്ല. അന്വേഷണത്തിന് ശേഷം ഭാവിയിൽ വിചാരണ നേരിടേണ്ടിവരാൻ സാധ്യതയുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട് .

പിണറായി സർക്കാരിനെ ഒരിക്കൽ കൂടി പ്രതിരോധത്തിൽ ആക്കുന്നതാണ് എൻഫോഴ്സ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.

Also Read:- കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 25 ന് നടക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍