11:45 PM (IST) Apr 24

Malayalam news liveകൊടുവളളിയിൽ 3 യുവാക്കളെ ക്രൂരമായി മർ​ദിച്ച് ഒരു സംഘം ആളുകൾ; ആളുമാറി മർദിച്ചതെന്ന് സൂചന, ബേക്കറിയിൽ സാധനം വാങ്ങാനെത്തിയപ്പോൾ ആക്രമണം

കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു പന്നൂര്‍ സ്വദേശികളായ ഇ കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവര്‍. ഇവര്‍ക്കാണ് മര്‍ദനമേറ്റത്.

Read Full Story
11:28 PM (IST) Apr 24

Malayalam news liveകുട്ടനാട്ടിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം - കടിയേറ്റത് ശുചിമുറിക്ക് സമീപം വെച്ച്, വൈകിട്ട് 5 മണിയോടെ സംഭവം

നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു.

Read Full Story
11:00 PM (IST) Apr 24

Malayalam news liveഅഞ്ജന പുഴയിൽ വീണ സമയത്ത് പാലത്തിൽ നിന്നൊരാൾ ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആണ്‍സുഹൃത്തുമായി ഇനി ഒത്തു പോകാന്‍ കഴിയില്ലെന്ന് മരണത്തിന് മുമ്പുളള ദിവസങ്ങളില്‍ അഞ്ജന പറഞ്ഞിരുന്നെന്ന് കൂട്ടുകാരില്‍ ചിലര്‍ കുടുംബത്തിന് വിവരം നല്‍കിയിട്ടുണ്ട്. അഞ്ജന പുഴയില്‍ വീണ സമയത്ത് പാലത്തില്‍ നിന്ന് ആരോ ഒരാള്‍ ഓടിരക്ഷപ്പെട്ടെന്ന വിവരം നാട്ടുകാരില്‍ നിന്നും കിട്ടിയിട്ടുണ്ട്.

Read Full Story
10:12 PM (IST) Apr 24

Malayalam news liveപട്ടാപ്പകൽ എസ്ഐയുടെ വീട് കുത്തിത്തുറന്ന് കവർച്ച; 8500 രൂപയുമായി 2 പേർ ഓടി രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ

8500 രൂപയും ചില വീട്ടു സാധനങ്ങളുമാണ് നഷ്ടമായത്. അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഉര്‍ജ്ജിതമാക്കി.

Read Full Story
10:08 PM (IST) Apr 24

Malayalam news liveലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ, കണ്ടെത്തിയത് ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിൽ

ലക്ഷങ്ങൾ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

Read Full Story
09:31 PM (IST) Apr 24

Malayalam news liveഇങ്ങനെ എങ്ങനെ ജീവിക്കും, അന്തം വിട്ട് മലയാളികൾ, പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി; സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവില്‍. സൂര്യാതപമേല്‍ക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്

Read Full Story
09:11 PM (IST) Apr 24

Malayalam news liveചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തുന്നു? പാകിസ്ഥാനൊപ്പം റഷ്യയും ഒമാനും സന്ദർശിക്കാൻ അബ്ബാസ് അരാഗ്ച്ചി; യുദ്ധം സമാധാനത്തിന് വഴിമാറുമോ?

അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കിടെ, ഇറാൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാൻ, ഒമാൻ, റഷ്യ എന്നിവിടങ്ങളിൽ നിർണായക സന്ദർശനം നടത്തുന്നു. സമാധാന ചർച്ചകളിലേക്കുള്ള ഇറാന്‍റെ മടങ്ങിവരവാണിതെന്ന് വിലയിരുത്തപ്പെടുമ്പോൾ, പിടിച്ചെടുത്ത കപ്പൽ വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെടുകയും നാവിക ഉപരോധം ശക്തമാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു

Read Full Story
08:42 PM (IST) Apr 24

Malayalam news liveബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'

രാഘവ് ഛദ്ദയടക്കമുള്ള എഎപി രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഇത് 'ഓപ്പറേഷൻ ലോട്ടസ്' ആണെന്നും പഞ്ചാബിലെ ജനങ്ങളെ ബിജെപി ചതിച്ചെന്നും അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ആരോപിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കൂറുമാറ്റം എഎപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Read Full Story
08:36 PM (IST) Apr 24

Malayalam news live'ജനനായകൻ' ചോർച്ച - എഡിറ്റർ പ്രദീപ് ഇ രാഘവിനെ സസ്പെൻഡ് ചെയ്ത് ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ, ജാ​ഗ്രതക്കുറവുണ്ടായെന്ന് നിരീ​ക്ഷണം

ചിത്രത്തിന്റെ പകർപ്പ് പുറത്തുവന്നതിൽ പ്രദീപിന് പങ്കില്ലെങ്കിലും ജാഗ്രതക്കുറവ് കാരണമായി എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.

Read Full Story
08:29 PM (IST) Apr 24

Malayalam news live108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്, ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

Read Full Story
07:43 PM (IST) Apr 24

Malayalam news live'കടുത്ത ചൂടിൽ തണുപ്പ് തേടിയെത്തും, സൂക്ഷിച്ചില്ലെങ്കിൽ പണിയാകും'; പാമ്പ് ശല്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

Read Full Story
07:39 PM (IST) Apr 24

Malayalam news liveബിജെപി ആസ്ഥാനത്ത് ആഘോഷം, എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ

ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി രാജ്യസഭ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവർ ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഇവരെ സ്വീകരിച്ചു. ഈ കൂറുമാറ്റം പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

Read Full Story
07:17 PM (IST) Apr 24

Malayalam news live'മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ്, മന്ത്രിയല്ല'; വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ വി വി രാജേഷ്

കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്‌കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു.

Read Full Story
07:04 PM (IST) Apr 24

Malayalam news liveതിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ 2 ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

Read Full Story
06:35 PM (IST) Apr 24

Malayalam news liveകേരളത്തിൽ ഉഷ്ണ തരംഗം, എങ്ങനെ നേരിടാം, നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

Read Full Story
06:17 PM (IST) Apr 24

Malayalam news liveഅമ്മ കൈകൊട്ടിക്കളി ട്രൂപ്പ് കോർഡിനേറ്റർ, മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് മകൻ; ഒളിവിലിരിക്കെ അറസ്റ്റ്

കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി

Read Full Story
06:13 PM (IST) Apr 24

Malayalam news liveകസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ സ്ഥാനക്കയറ്റം; ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

ആരോപണത്തിന്റെ നിഴലിലായപ്പോൾ ആലപ്പുഴയിലെ ക്രമസമാധാനത്തിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയായി ആലപ്പുഴയിൽ തുടരുകയാണ്.

Read Full Story
06:11 PM (IST) Apr 24

Malayalam news liveതിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിയുടെ ഡിപ്പാർട്ട്മെന്‍റായി, കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Read Full Story
06:03 PM (IST) Apr 24

Malayalam news liveപാർക്കിലെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം - ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, എറണാകുളം ജില്ല കളക്ടറോട് റിപ്പോർട്ട് തേടി

പാര്‍ക്കിൻ്റെ മറവിലെ നികുതി വെട്ടിപ്പും അന്വേഷിക്കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ചയാണ് പാര്‍ക്കിലെത്തിയ അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചാലിൽ വീണ് മരിച്ചത്.

Read Full Story
05:17 PM (IST) Apr 24

Malayalam news liveഅടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു, കേസെടുത്ത് പന്തീരാങ്കാവ് പൊലീസ്

ദിവ്യയും കുടുംബവും സ്വദേശമായ തൃശ്ശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്.

Read Full Story