കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് റെയ്ഡ്

Published : Oct 26, 2021, 09:27 PM ISTUpdated : Oct 27, 2021, 03:39 PM IST
കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് റെയ്ഡ്

Synopsis

തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയം കിംസ് വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്.

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ (kims hospital) എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് (enforcement directorate raid). തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് ( crime branch ) കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്.

കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിനെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി  ദേവസ്യ നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍