
കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണ വിവരങ്ങളും രേഖകളും വിജിലൻസ് ഇതുവരെ കൈമാറിയില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ കത്ത് അയച്ചിട്ടും വിജിലൻസിൽ നിന്ന് മറുപടിയുണ്ടായില്ല.
നിലവിൽ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻഫോൻഫോഴ്സ്മെന്‍റ വ്യക്തമാക്കി. ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണം തുടങ്ങിയെന്നും സാക്ഷികൾക്ക് നോട്ടീസ് നൽകിയെന്നും ഇ.ഡി അറിയിച്ചു.
നോട്ട് നിരോധന കാലത്ത് പത്രത്തിന്‍റഎ അക്കൗണ്ട് വഴി പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം എൻഫോഴ്സ്മെന്‍റ പ്രാഥമിക അന്വേഷണം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam