വയനാട് "എന്‍റെ കേരളം 2023" പ്രദര്‍ശന മേള ഏപ്രിൽ 30 വരെ

Published : Apr 25, 2023, 10:50 AM IST
വയനാട് "എന്‍റെ കേരളം 2023" പ്രദര്‍ശന മേള ഏപ്രിൽ 30 വരെ

Synopsis

മേള രാവിലെ 10.30 മുതൽ രാത്രി എട്ട് മണി വരെ. 180-ൽ അധികം സ്റ്റാളുകള്‍. ദിവസവും കലാപരിപാടികള്‍. പ്രവേശനം സൗജന്യം.

സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായ "എന്‍റെ കേരളം 2023" പ്രദർശന വിപണന മേളയുടെ വയനാടൻ പതിപ്പ് ഏപ്രിൽ 24 മുതൽ 30 വരെ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടക്കും.

രാവിലെ 10.30 മുതൽ രാത്രി എട്ട് മണി വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

എയർകണ്ടീഷൻഡ് പവലിയനിൽ നടക്കുന്ന പ്രദർശന, വിപണന കാർഷിക ഭക്ഷ്യമേളയിൽ 180-ഓളം സ്റ്റാളുകൾ ഉണ്ടാകും. എല്ലാ ദിവസവും വിവിധ സർക്കാർ വകുപ്പുകളുടെ സെമിനാർ, കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ കലാപ്രകടനം എന്നിവ നടക്കും.

ഏപ്രിൽ 25 ഉച്ചയ്ക്ക് 2-ന് മണ്ണ് സംരക്ഷണ വകുപ്പ് സെമിനാർ "മണ്ണ് സംരക്ഷണം, നീർത്തടാധിഷ്ഠിത വികസനം, മണ്ണിന്റെ ആരോഗ്യം". വൈകീട്ട് 6.30-ന് സംഗീത പരിപാടി "ഇശൽ നൈറ്റ്".

ഏപ്രിൽ 26 രാവിലെ 10-ന് കുടുംബശ്രീ വയനാട് സംഘടിപ്പിക്കുന്ന സെമിനാർ, ഉച്ചയ്ക്ക് ഹോമിയോപ്പതി വകുപ്പിന്‍റെ സെമിനാർ. രാവിലെ 10.30-ന് കുട്ടികൾക്കായി കുരുത്തോലക്കളരി. വൈകീട്ട് 6.30-ന് "സോൾ ഓഫ് ഫോക്ക്" സംഗീത പരിപാടി. അവതരണം അതുൽ നറുകര സംഘം.

ഏപ്രിൽ 27 രാവിലെ 10-ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെമിനാർ. ഉച്ചയ്ക്ക് 2-ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെമിനാർ. വൈകീട്ട് 6.30-ന് "കൊച്ചിൻ കലാഭവൻ മെഗാ ഷോ".

ഏപ്രിൽ 28 രാവിലെ 10-ന് വനിതാ ശിശുവികസന വകുപ്പ് സെമിനാർ, ഉച്ചയ്ക്ക് 2-ന് സാമൂഹ്യ നീതി വകുപ്പ് സെമിനാർ. വൈകീട്ട് 6.30-ന് അക്രോബാറ്റിക് ഡാൻസ്. അവതരണം സ്കോർപിയോൺസ് ഡാൻസ് കമ്പനി, കൊല്ലം. രാത്രി 8-ന് "ഉണർവ്വ് നാട്ടുത്സവം വയനാട്".

ഏപ്രിൽ 29-ന് രാവിലെ 10-ന് ഫിഷറീസ് വകുപ്പ് സെമിനാർ. ഉച്ചയ്ക്ക് 2-ന് പട്ടിക വർഗ്ഗ വികസന വകുപ്പ് സെമിനാർ. വൈകീട്ട് 6.30-ന് ഗായകൻ ഷഹബാസ് അമൻ പാടുന്നു.

ഏപ്രിൽ 30-ന് രാവിലെ 10-ന് ഭാരതീയ ചികിത്സാ വകുപ്പ് സെമിനാർ. വൈകീട്ട് 3-ന് "തുടിതാളം നാടൻ കലാമേള". വൈകീട്ട് 6.30-ന് ആൽമരം മ്യൂസിക് ബാൻഡ് പാടുന്നു.

ഏപ്രിൽ 30-ന് നടക്കുന്ന സമാപന സമ്മേളനം  വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ് അദ്ധ്യക്ഷനാകും. എം.എൽ.എമാരായ ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ നസീമ ടീച്ചർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ബിന്ദു. വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, വയനാട് ജില്ലാ കളക്ടർ രേണുരാജ് എന്നിവർ പങ്കെടുക്കും.

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി