ഫ‍ര്‍ണീച്ചര്‍ വ്യവസായ സ്ഥാപനത്തിന് നഗരസഭയുടെ പൂട്ട്; സഹികെട്ട് വ്യവസായി ദമ്പതിമാർ നാടുവിട്ടു

By Web TeamFirst Published Aug 25, 2022, 5:27 PM IST
Highlights

കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ല. ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിട്ടത്.

കണ്ണൂർ : ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ടു. തലശ്ശേരി വ്യവസായ പാർക്കിലെ ഫാൻസി ഫൺ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയുമാണ് നാട് വിട്ടത്. കെട്ടിടത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിൽ നഗരസഭ ഇവരുടെ സ്ഥാപനത്തിനെതിരെ നാലര ലക്ഷം പിഴ ഒടുക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സ്ഥാപന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ലെന്നും ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിട്ടതെന്നുമാണ് വിവരം. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നത്.

രാജ് കബീറും ഭാര്യ ശ്രിദിവ്യയും 2006 ലാണ് തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. പണിതീർത്ത സാധനങ്ങൾ ഇറക്കി വെക്കാൻ 2018 ൽ സ്ഥാപനത്തിന് മുന്നിൽ സിങ്ക് ഷീറ്റ് ഇട്ടു. ഇത് അനധികൃത  നിർമ്മാണമാണന്നും പിഴയായി നാലലക്ഷത്തി പതിനേഴായിരം ഒടുക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു. കൊവിഡിൽ പ്രതിസന്ധിയിലാണെന്നും പിഴ തുക കുറക്കണമെന്നും അഭ്യർത്ഥിച്ച് പലതവണ രാജ് കബീർ സമീപിച്ചെങ്കിലും ജൂലൈ 27 സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയിൽ പോയി രാജ് കബീർ അനുകൂല വിധി നേടി.പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്നായിരുന്നു ഉത്തരവ്. പക്ഷെ നഗരസഭ സ്ഥാപനം തുറന്ന് നൽകാതെ സംരംഭകരെ പിന്നെയും ബുദ്ധിമുട്ടിലാക്കി. ഇതിൽ മനംനൊന്താണ് നഗരസഭ ചെയർപെഴ്സണും വൈസ് ചെയർമാനുമെതിരെ കത്ത് എഴുതി വച്ച് ഇരുവരും നാട് വിട്ടത്

കോടതി ഉത്തരവുമായി നഗരസഭയിൽ എത്തിയിട്ടും തുറന്ന് നൽകിയില്ലെന്നും അതിൽ മനംമടുത്താണ് ഉടമകൾ നാട് വിട്ടതെന്നുമാണ് സ്ഥാപനത്തിന്റെ മാനേജൻ ദിവ്യയും ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. മോശം പെരുമാറ്റം നഗരസഭാ വൈസ് ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അവ‍ര്‍ കൂട്ടിച്ചേര്‍ത്തു. 

'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ

എന്നാൽ ആരോപണം, തലശ്ശേരി നഗരസഭാ അധ്യക്ഷ  നിഷേധിച്ചു. നഗരസഭയുടെ സ്ഥലം കയ്യേറിയത് കൊണ്ടാണ് നോട്ടീസ് നൽകിയതെന്നാണ് നഗരസഭാ അധ്യക്ഷയുടെ വിശദീകരണം. വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നാണ് വ്യവസായ വകുപ്പ് ബ്ലോക്ക് ഓഫീസര്‍ വിഷയത്തിൽ പ്രതികരിച്ചത്. നഗരസഭ വഴങ്ങിയില്ലെന്നും വ്യവസായ വകുപ്പ് തലശ്ശേരി ബ്ലോക്ക് ഓഫീസര്‍ വ്യക്തമാക്കി.  

'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ  

click me!