പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കുന്നു, ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ തടസവുമായി വരും: വൈദ്യുതി മന്ത്രി

Published : May 28, 2023, 07:05 PM IST
പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കുന്നു, ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ തടസവുമായി വരും: വൈദ്യുതി മന്ത്രി

Synopsis

'ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ തടസവുമായി പരിസ്ഥിതി വാദികൾ വരും. കാക്കയുടെ സഞ്ചാര പാത മുടങ്ങുമെന്നയിരിക്കും വാദം'

കണ്ണൂർ : പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. എല്ലാ ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനായാൽ ഒരു രൂപയ്ക്ക് വൈദ്യുതി നൽകാനാകും. വൈദ്യുത ഉത്പാദനത്തിന് സംസ്ഥാനത്ത് ധാരാളം സാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്താനാവുന്നില്ല. ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ തടസവുമായി പരിസ്ഥിതി വാദികൾ വരും. കാക്കയുടെ സഞ്ചാര പാത മുടങ്ങുമെന്നയിരിക്കും അത്തരക്കാരുടെ വാദം. നിരവധി ഡാം പദ്ധതി നിർദ്ദേശങ്ങൾ പരിസ്ഥിതിവാദികൾ തകർത്തു. ഈ പരിസ്ഥിതിവാദികൾക്ക് പെട്രോൾ ഡീസൽ കാറുകളും എസിയുമൊക്കെ വേണം. കേരളത്തിലേ ഈ ദുസ്ഥിതിയുള്ളൂവെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു. 

Read More : ബെംഗളുരു–മൈസുരു ദേശീയപാതയില്‍ അപകടം: രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു