മൈസുരു കാവേരി കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ഥികളാണ് ഇരുവരും

ബെംഗളുരു : ബെംഗളുരു–മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ഥികളാണ് ഇരുവരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാ‍ർത്ഥിനി മരിച്ചു, ചികിൽസാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ