'ട്രാൻസ്ജെൻഡേഴ്സിനെ അയച്ച് പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആർഎസ്എസ് ലക്ഷ്യം'; ആരോപണവുമായി ഇപി

Published : Jun 12, 2022, 12:09 PM IST
'ട്രാൻസ്ജെൻഡേഴ്സിനെ അയച്ച് പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആർഎസ്എസ് ലക്ഷ്യം'; ആരോപണവുമായി ഇപി

Synopsis

ആർഎസ്‌എസുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. 

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ട്രാൻസ്ജെൻഡേഴ്സ് വ്യക്തികളെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർഎസ്എസ് ലക്ഷ്യമെന്ന് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ. അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ  അപഹാസ്യരാക്കിയത്. ആർഎസ്‌എസുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം  

എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട്  പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർ.എസ്‌.എസ്‌  അജണ്ട. അതിനായി അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു.  എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ  അപഹാസ്യരാക്കിയത്. ആർ.എസ്‌.എസ്സുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള മാധ്യമപ്രവർത്തകർ സത്യത്തിന്റേയും നീതിയുടേയും സാംസ്കാരിക മൂല്യത്തിന്റേയും പക്ഷത്ത് നിന്ന് പ്രവർത്തിക്കണം.

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും