'കലാരംഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്; വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണം'

Published : Sep 01, 2023, 03:49 PM IST
'കലാരംഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്; വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണം'

Synopsis

 കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.   

തിരുവനന്തപുരം:  കലാരം​ഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്നും ഇ പി ജയരാജൻ പറഞ്ഞു. കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

''കേന്ദ്ര​ഗവൺമെന്റ് നെല്ലുസംഭരണത്തിന് കൊടുക്കാനുള്ള സംഭരണവിലയിൽ 650 കോടി രൂപ കേരളത്തിന് തന്നിട്ടില്ല. യഥാർത്ഥത്തിൽ കൃഷിക്കാർക്ക് വാങ്ങുമ്പോൾ തന്നെ പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് പരമാർത്ഥമാണ്. പക്ഷേ ആ കൃഷിക്കാർക്ക് മുഴുവൻ കൊടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലേ? അവരുടെ നെല്ല് മുഴുവൻ ​ഗവൺമെന്റ് സംഭരിക്കുന്നില്ലേ? കുറച്ച് കാലതാമസം വന്നിട്ടുണ്ടാകും, ആ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കി ശരിയായ നിലയിൽ പ്രതികരിക്കുകയാണ് വേണ്ടത്. അടിമകളായി കഴിഞ്ഞു കൂടിയ കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയത്? ഇടതുപക്ഷ പ്രസ്ഥാനം നടത്തിയിട്ടുള്ള ഐതിഹാസികമായ സമരമാണ്. ആ കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന രം​ഗത്ത് സാമൂഹ്യ രം​ഗത്ത് കലാരം​ഗത്ത് ഒക്കെ പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ. അവരുടെ പ്രസ്താവനകൾ ഇടതുപക്ഷവിരുദ്ധ മനോഭാവവും യുഡിഎഫ് അനുകൂല മനോഭാവവും ആർഎസ്എസ് അനുകൂല മനോഭാവവുമാണ് പ്രചരിപ്പിക്കുന്നത് എന്ന തോന്നലുണ്ടാക്കാതിരിക്കാൻ കലാസാംസ്കാരിക രം​ഗത്തുള്ളവർ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.'' ഇ പി ജയരാജൻ പറഞ്ഞു. 

ഇ പി ജയരാജന്‍

'പിണറായിക്ക് വരാമെങ്കില്‍ എനിക്കും വരാം'; പുതുപ്പള്ളിയില്‍ എത്തിയതില്‍ നിഖില്‍ പൈലി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം