
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഒങ്കോളജി ഐസിയുവിൽ ദുരിതം. എസി തകരാറിലായിട്ട് രണ്ടാഴ്ചയായി. ചൂട് സഹിക്കാനാകാതെ വലയുകയാണ് ക്യാൻസർ രോഗികൾ. 16 കിടക്കകളുള്ള ഐസിയുവിൽ കീമോ കഴിഞ്ഞവരുമുണ്ട്. എസിക്ക് പകരം ഫാൻ വച്ചിട്ടുണ്ടെങ്കിലും ചൂട് സഹിക്കാനാകുന്നില്ലെന്ന് രോഗികൾ പറയുന്നു. കംപ്രസർ കേടായതാണ് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഓർഡർ നൽകിയിട്ടുണ്ടെന്നും വിശദീകരണം.
ആശുപത്രിയുടെ അഞ്ചാം നിലയിലാണ് ഓങ്കോളജി ഐസിയു പ്രവർത്തിക്കുന്നത്. കീമോ കഴിഞ്ഞ രോഗികളെ സംബന്ധിച്ച് എസി ഇല്ലാതിരിക്കുക എന്നാൽ ദുരിതമാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam