കെഎസ്ആ‍ർടിസി ബസുകൾക്ക് കാടുപിടിച്ച സംഭവം: ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

By Web TeamFirst Published Oct 19, 2020, 11:34 PM IST
Highlights

സുൽത്താൻ ബത്തേരി ഡിപ്പോ എഞ്ചിനീയർ പി.എം. ബിജു എറണാകുളത്തിന്‍റെ ചുമതല ഏറ്റെടുക്കും. 

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകൾ യഥാസമയം പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ എറണാകുളം  ഡിപ്പോ എഞ്ചിനീയർ പി.പി.മാർട്ടിനെ സുൽത്താൻ ബത്തേരി യൂണിറ്റിലേക്ക്  മാറ്റി നിയമിച്ചു. പകരം സുൽത്താൻ ബത്തേരി ഡിപ്പോ എഞ്ചിനീയർ പി.എം. ബിജു എറണാകുളത്തിന്‍റെ ചുമതല ഏറ്റെടുക്കും. 

കൊവിഡ് കാലത്ത് ബസുകൾ സർവ്വീസ് നടത്താത്തത് കാരണം ഡിപ്പോകളിലും, ഗ്യാരേജുകളിലും കിടക്കുന്ന അവസ്ഥയിൽ 3 ദിവസം കൂടുമ്പോൾ അറ്റകുറ്റപ്പണികൾ നടകത്തുകയും യഥാസമയം ചലിപ്പിച്ച് വർക്കിംഗ് കണ്ടീഷനിൽ നിലനിർത്തണമെന്നും കെഎസ്ആ‍ടിസി സിഎംഡി ഉത്തരവ് ഇറക്കിയിരുന്നു. 

എന്നാൽ എറണാകുളത്തെ ഡിപ്പോയോട് ചേർന്നുള്ള ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ വള്ളികൾ പടർന്ന് പിടിച്ച് കാട് കയറിയ അവസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് നടപടി. 

click me!