
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവിൽ ഉരുണ്ടുകളിച്ച് മെഡിക്കൽ ബോര്‍ഡ്. ചികിത്സാ വീഴ്ച മറച്ചുവെച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. ബിപി യിൽ മാറ്റമുണ്ടായപ്പോള്‍ യഥാസമയം ചികിത്സ നൽകിയില്ലെന്നും വിദഗ്ധ ചികിത്സയിൽ കാലതാമസം ഉണ്ടായെന്നും മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, മെഡിക്കൽ ബോര്‍ഡ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. വീണ്ടും റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദ്ദേശം നൽകി. അതേസമയം,മെഡിക്കൽ ബോർഡ് ഒത്തുകളിക്കുകയാണെന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ കുടുംബം ആരോപിച്ചു.
അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം കതരാറിലാകുകകയും ഒൻപത് വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്യണ്ടിവന്നു.
തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയ നടത്തിയ കോസ്മെറ്റിക് ക്ലിനിക്കിന് മെയ് അഞ്ചിനാണ് ആരോഗ്യവകുപ്പ് ലൈസന്‍സ് നൽകിയതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. പ്രവർത്തനാനുമനതിയില്ലാതെ ശത്രക്രിയ നൽകിയതിന് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുമ്പോഴാണ് മെയ് അഞ്ചിന് 2018ലെ കേരള ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam