കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസ്; ആഭിചാരവും മനോരോഗവും പറഞ്ഞ് കേദൽ ജിൻസൻ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചു

Published : May 12, 2025, 05:59 PM IST
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസ്; ആഭിചാരവും മനോരോഗവും പറഞ്ഞ് കേദൽ ജിൻസൻ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചു

Synopsis

കഴുത്തിന് വെട്ടിക്കൊല്ലുന്നത് എങ്ങനയെന്നാണ് ജിൻസിൻ്റെ ഗൂഗിള്‍ സെര്‍ച്ചുകള്‍. രണ്ടാം നിലയിലെ മുറിയിൽ ഡമ്മിയുണ്ടാക്കി മഴു കൊണ്ട് വെട്ടി പഠിച്ചു. 

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജിൻസൻ രാജ് പിടിയിലായതു മുതൽ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചു. ആഭിചാരവും മനോരോഗവും പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ ശാസ്ത്രീയമായി നടത്തിയ അന്വേഷണം നടത്തി നീക്കത്ത പൊലീസ് പൊളിച്ചു. 

കഴുത്തിന് വെട്ടിക്കൊല്ലുന്നത് എങ്ങനയെന്നാണ് ജിൻസിൻ്റെ ഗൂഗിള്‍ സെര്‍ച്ചുകള്‍. രണ്ടാം നിലയിലെ മുറിയിൽ ഡമ്മിയുണ്ടാക്കി മഴു കൊണ്ട് വെട്ടി പഠിച്ചു. 2017 ഏപ്രിൽ അഞ്ചിന് കമ്പ്യൂട്ടർ പ്രോഗ്രാം കാണാൻ വിളിച്ചു വരുത്തിയ ശേഷം അമ്മയെ വെട്ടി വീഴ്ത്തി. അച്ഛൻ രാജ്തങ്കം, സഹോദരി കരോളിൻ, കുടുംബത്തിൻെറ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ലളിത എന്നിവരെ കൊലപ്പെടുത്തി. വിദേശപഠനം ഇടയ്ക്ക് വച്ച് നിര്‍ത്തി മടങ്ങിയെത്തിയതിനെ അച്ഛൻ എതിര്‍ത്തു. ഇതോടെ അച്ഛനോട് വൈരാഗ്യമായി. അമ്മ ഡോ ജീൻ പത്മ വിദേശത്ത് ജോലിക്ക് പോകാനായി ഒരുങ്ങി. സഹോദരി കരോളിൻ എംഎബിബിഎസ് പൂര്‍ത്തിയാക്കുന്നു. തന്നെ അവഗണിക്കുന്നുവെന്ന തോന്നലുമുണ്ടായതോടെയാണ് കൂട്ടക്കൊലപാതകം കേദൽ ആസൂത്രണം ചെയ്തത്.

പിടിയിലായതു മുതൽ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചു. മാനസിരോഗ്യവിദഗ്ദൻെറ സാനിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ   ആഭിചാരത്തിൽ അടിമയാണെന്ന് മൊഴി നൽകി. എന്നാൽ പൊലീസ് വിശ്വസിച്ചില്ല. പാസ്പോർട്ടും, തിരിച്ചറിൽ രേഖയും എടുത്താണ് ചെന്നൈയിലേയ്ക്ക് പ്രതി പോയത്. വീട്ടു വളപ്പിലേയ്ക്ക് മതിൽ ചാടിക്കടന്ന് എത്തി അമ്മാവൻ ജോസിനെയും കൊല്ലാൻ പ്രതി ശ്രമിച്ചു. രോഗബാധിതനായ ജോസ് സഹോദരിയും ഭര്‍ത്താവും കൊല്ലപ്പെട്ടതോടെ ജീവിക്കാൻ പാടുപെടുകയാണ്. അഞ്ചു സെൻറും വീടും സഹോദരിക്ക് എഴുതി നൽകിയിരുന്നു. പകരം മാസം തോറും 50,000 രൂപ നൽകുമെന്നായിരുന്നു ധാരണ. ആദ്യമാസം പണം കിട്ടി. അടുത്ത മാസം  സഹോദരിയും ഭര്‍ത്താവും കൊല്ലപ്പെട്ടു. ഭൂമി തിരികെ ചോദിച്ച കേദലിനെ ജയിലിൽ പോയ കണ്ടെങ്കിലും വഴങ്ങിയില്ല. കേദലിനെതിരായ വാദത്തിൽ ഇതും  പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. 

ഞാൻ മരിക്കുകയാണോ? 14-16 മണിക്കൂർ വരെ ജോലി, ഉറങ്ങുന്നത് 2 മണിക്ക്, പണമുണ്ടാക്കുന്നു, സന്തോഷമില്ല; പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം