
കൊച്ചി: ഏറ്റുമാനൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി നടി വീണ നായര്‍ക്കും വോട്ടില്ല. ട്വന്‍റി 20 യുടെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായ നടി ലക്ഷ്മിപ്രിയക്കും വോട്ടില്ലെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. വീണയ്ക്ക് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം ട്വന്‍റി 20 തുടങ്ങിയെന്നാണ് വിവരം. നാളെ നാമനിര്‍ദേശ പത്രിക നൽകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് വോട്ടര്‍ പട്ടികയിൽ പേരില്ലെന്ന് മനസിലാകുന്നത്. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് കരുതിയിരുന്നത് എന്നാണ് വീണ നായര്‍ പ്രതികരിച്ചത്.
പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മി പ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് പരിഗണനയിലുണ്ട്.
തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ് എന്നിവരെയാണ് ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മല്‍സരിക്കാനിറക്കിയത്. തുടര്‍ന്നാണ് വീണ നായര്‍ക്കും ലക്ഷ്മി പ്രിയക്കും സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിൻമാറേണ്ടി വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam