മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഡെങ്കിപ്പനി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Nov 21, 2019, 06:31 PM ISTUpdated : Nov 21, 2019, 06:38 PM IST
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഡെങ്കിപ്പനി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഉമ്മൻചാണ്ടിയെ ഇപ്പോൾ. നിയമസഭാ സമ്മേളനത്തിന് കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടി എത്തിയിരുന്നില്ല.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിരുന്നില്ല. പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. ഷാഫി പറമ്പിലിനെ മർദ്ദിച്ചതിനെതിരെ ഉൾപ്പടെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് ആരോഗ്യകാരണങ്ങളാൽ ഉമ്മൻചാണ്ടി എത്തിയിരുന്നതുമില്ല. 

പനി കടുത്തപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുവന്ന് ടെസ്റ്റുകൾ നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാരും മകൻ ചാണ്ടി ഉമ്മനും വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ