ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസ്; ഒരാഴ്ച കൊച്ചിയിലെത്തിക്കുന്നത് 20 കിലോ എംഡിഎംഎ, എക്സൈസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Published : Oct 04, 2026, 12:46 PM IST
kochi mdma case

Synopsis

കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിലെ മുഖ്യസൂത്രധാരൻ കോഴിക്കോട് സ്വദേശി ഉബൈദ് ആണെന്ന് എക്സൈസ് കണ്ടെത്തി. ഇയാളുടെ നേതൃത്വത്തിൽ ആഴ്ചയിൽ 20 കിലോ എംഡിഎംഎ ആണ് കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. സിനിമാക്കാർക്കും ഐടി പ്രൊഫഷണലുകൾക്കും ലഹരി നൽകുന്ന ഈ ശൃംഖലയെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

കൊച്ചി: കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ എക്സൈസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കൊച്ചിയിലേക്കുള്ള ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ കോഴിക്കോട് സ്വദേശി ഉബൈദ് ആണെന്ന് എക്സൈസ് കണ്ടെത്തി. ഒരാഴ്ച ഉബൈദിന്‍റെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് മാത്രം വിൽപ്പനയ്ക്കായി എത്തിക്കുന്നത് 20 കിലോ എംഡിഎംഎയെന്നും എക്സൈസ് പറയുന്നു.

ഇന്നലെ പിടിയിലായ ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ കെ നായർ ലഹരി ശൃംഖലയിലെ ചില്ലറ വിൽപ്പനക്കാരൻ മാത്രമാണ്. കോഴിക്കോട് സ്വദേശി ഉബൈദ് നിയന്ത്രിക്കുന്ന നിരവധി ഏജന്‍റുമാരിൽ ഒരാൾ. കുടുംബ പ്രശ്നത്തെ തുടർന്ന് ലഹരി ഉപയോഗം തുടങ്ങി പിന്നീട് ഏജന്‍റായി മാറി. മുഖ്യ സൂത്രധാരൻ ഉബൈദ് കൊച്ചിയിലേക്ക് ഒരാഴ്ച വിൽപ്പനയ്ക്ക് എത്തിക്കുന്നത് 20 കിലോ എംഡിഎംഎയാണ്. ഏജന്‍റുമാർ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഉബൈദിനായി അന്വേഷണം ശക്തമാക്കി.

ഏജന്‍റുമാർ നേരിട്ട് ഉബൈദിന് പണം അയക്കില്ല. വിദേശ അക്കൗണ്ട് വഴിയാണ് പണം ഉബൈദിന്‍റെ അക്കൗണ്ടിലെത്തുക. ഇന്നലെ പിടിയിലായ അരുണിന്‍റെ കാറിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഒരു ഗ്രാം എംഡിഎംഎ മൂവായിരം രൂപയ്ക്ക് അരുൺ വിറ്റെന്നാണ് എക്സൈസ് കണ്ടെത്തൽ. ലഹരിവാങ്ങുന്നവരിൽ സിനിമാക്കാരും, ഐടി പ്രൊഷണലുകളും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. കേസ് ഏക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ആലോചനയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ പിണറായിയും ഗോവിന്ദനും'; സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
സിപിഎം നേതാവിന്‍റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി