ദിനേശന്‍റെ 'സ്‌മോള്‍' ബാര്‍ബര്‍ ഷോപ്പ്, കട്ടിങും ഷേവിങും മാത്രമല്ല; എക്‌സൈസ് സംഘം പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ മദ്യം

Published : Jul 02, 2025, 03:54 PM IST
Dineesh

Synopsis

ഇയാള്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പും സാമാനമായ കുറ്റം ചെയ്തതിന് പിടിയിലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട്: ബാര്‍ബര്‍ ഷോപ്പിന്‍റെ മറവില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ ഉടമയെ എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ദിനേശ (55) നെയാണ് അറസ്റ്റ് ചെയ്തത്. ബാര്‍ബര്‍ ഷോപ്പില്‍ പരിശോധന നടത്തിയ എക്‌സൈസ് സംഘം ഇവിടെ നിന്ന് അഞ്ചര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടുകയായിരുന്നു.

ഇയാള്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പും സാമാനമായ കുറ്റം ചെയ്തതിന് പിടിയിലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്ന് ഗാന്ധി ജയന്തി ദിനത്തില്‍ ഇതേ ബാര്‍ബര്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ റിമാന്‍റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മദ്യവും ലഹരി മരുന്നുകളും വില്‍പന നടത്തുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ