
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അർജന്റീന-ഈജിപ്റ്റ് മത്സരത്തിലെ അർജൻ്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്.
വിജയാഹ്ലാദത്തിനിടെ ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിൻ്റെ ഉൾഭാഗത്തുനിന്ന് പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സമയബന്ധിതമായി വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam