പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയ സംഘത്തെ അറസ്റ്റ് ചെയ്തു

Published : Aug 14, 2025, 12:47 PM IST
Shameer

Synopsis

പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഷമീറിനെ തട്ടിക്കൊണ്ടു പോയത്

മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കൊല്ലം ജില്ലയിൽ നിന്നാണ് ഷമീറിനെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഷമീറിനെ തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് 1.6 കോടി രൂപ മൂല്യമുള്ള ദുബായിയിലെ ചെക്കുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി