കൊച്ചിന്‍ റിഫൈനറിക്ക് സമീപം പൊട്ടിത്തെറി, പ്രദേശമാകെ പുകയും രൂക്ഷ​ഗന്ധവും

Published : Jul 08, 2025, 09:06 PM ISTUpdated : Jul 08, 2025, 09:42 PM IST
Kochin refinery

Synopsis

റിഫൈനറിയുടെ മതിലിനോട് ചേർന്നുള്ള ഹൈ ടെൻഷൻ ലൈൻ ആണ് പൊട്ടിത്തെറിച്ചത്.

കൊച്ചി:  കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎൽ ഹൈടെൻഷൻ ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുർഗന്ധവുമുയർന്നു. റിഫൈനറിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. റിഫൈനറിയുടെ മതിലിനോട് ചേർന്നുള്ള ഹൈ ടെൻഷൻ ലൈൻ ആണ് പൊട്ടിത്തെറിച്ചത്. 

സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. ഭൂമിക്ക് അടിയിലൂടെ കടന്ന് പോകുന്ന ഹൈ ടെൻഷൻ ലൈനാണ് തീ പിടിച്ചു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ബിപിസിഎൽ അഗ്നിരക്ഷ സംഘം തീ അണയ്ക്കാൻ തുടങ്ങി. പുകയും ദുർഗന്ധവും രൂക്ഷമായതിനാൽ വീടുകളിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി ബിപിസിഎല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പ്രദേശവാസികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാമെന്ന് ബിപിസിഎല്‍ അറിയിച്ചതായി  സബ് കളക്ടർ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ചികിത്സയ്ക്കുള്ള പണം നൽകാമെന്ന് ബിപിസിഎൽ അറിയിച്ചു. 

ഹൈടെൻഷൻ ലൈനിലെ പ്ലാസ്റ്റിക് വയറുകൾ കത്തിയതാണ് രൂക്ഷഗന്ധത്തിന് കാരണമെന്ന് സബ് കളക്ടർ അറിയിച്ചു. തീ ഏറെക്കുറെ കെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി,2570 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല ,പുതിയ പഠനം നടത്തണം