കാണാതായ കുട്ടികളിലൊരാൾ തിരിച്ചെത്തി; പെൺകുട്ടിക്കായി തിരച്ചിൽ; അന്വേഷണം തലസ്ഥാനത്ത്

Published : Sep 14, 2022, 06:58 PM ISTUpdated : Sep 19, 2022, 09:55 PM IST
കാണാതായ കുട്ടികളിലൊരാൾ തിരിച്ചെത്തി; പെൺകുട്ടിക്കായി തിരച്ചിൽ; അന്വേഷണം തലസ്ഥാനത്ത്

Synopsis

അഞ്ജന തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യങ്ങൾ വച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

കൊച്ചി: കൊച്ചിയിൽ നിന്നും കാണാതായ സഹോദരങ്ങളായ കുട്ടികളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. പതിമൂന്നുകാരനായ അക്ഷയാണ് തിരിച്ച് വന്നത്. കാണാതായ സഹോദരി അഞ്ജനയെ കുറിച്ച് ഇന്നലെ വൈകുന്നേരം മുതൽ വിവരമില്ലെന്നാണ് അക്ഷയ് നൽകിയ മൊഴി. അഞ്ജന തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യങ്ങൾ വച്ചാണ്  പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

ചെറായി അയ്യംമ്പിള്ളി വിബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ടവർ ലൊക്കേഷൻ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. അതിന് ശേഷം കുട്ടി തമ്പാനൂര്‍ റെയിൽവേ  സ്റ്റേഷനിലുള്ളതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

അസഭ്യവർഷ്യം, വാക്കുതർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു, അയൽവാസികൾ പിടിയിൽ

തലസ്ഥാനത്തെ എസ്ബിഐ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം തൈക്കാടുള്ള എസ്ബിഐയുടെ അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി. മാർത്താണ്ടം സ്വദേശി ആദർശാണ് മരിച്ചത്. എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഏജൻസിയിലെ ജീവനക്കാരനാണ്. മലയിൻകീഴിൽ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസം. രാവിലെ ജോലിക്കെത്തിയ ശേഷമാണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ചെയ്തത്. മാനസിക സംഘർഷത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദർശെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്