
തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങൾ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സഖാവ് വിജയരാഘവൻ പാർട്ടിക്ക് തെരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികൾ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓർത്താണ്. നിങ്ങൾ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ...
സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങൾ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല.
സ. വിജയരാഘവൻ പാർട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികൾ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓർത്താണ്. നിങ്ങൾ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.
പ്രതികരിക്ക്, പ്രതികരിക്ക് എന്ന് പിന്നാലെ നടന്നു പറയുന്ന ഊളകളോടാണ് അടുത്തു പറയാൻ പോകുന്നത്. ആണാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്. ഇതിനു പിന്നാലെ നടന്ന് പ്രതികരിക്കാൻ സൗകര്യപ്പെടില്ല. പ്രതികരിക്ക് എന്നു പറയുന്നവനെ ആ നിമിഷം അടിച്ചു പുറത്തു കളയും. വേറെ ജോലികളുണ്ട്. ലജ്ജിക്കേണ്ടത് നിങ്ങളാണ് ഞങ്ങളല്ല,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam