അലോപ്പതി ഡോക്‌ടറെന്ന വ്യാജേന രോഗികളെ ചികിത്സിച്ച ഹോമിയോ ഡോക്ടർ പിടിയിൽ

By Web TeamFirst Published Nov 14, 2020, 3:20 PM IST
Highlights

കൊല്ലത്ത് നിന്നാണ് ഇയാള്‍ വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഇന്നലെ ആലുവയിൽ പിടിയിലായ വ്യാജ വനിതാ ഡോക്ടറും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് ഇതേ സ്ഥലത്ത് നിന്നാണ്.

കൊച്ചി: അലോപ്പതി ഡോക്‌ടറെന്ന വ്യാജേന രോഗികളെ ചികിത്സിച്ച ഹോമിയോ ഡോക്ടർ പിടിയിൽ. അങ്കമാലി മഞ്ഞപ്ര സെന്റ്. ഫിലോമിനാസ് ക്ലിനിക്കിലെ ഡോക്ടർ കൊട്ടാരക്കര സ്വദേശി അജയ് രാജാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇയാള്‍ വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഇന്നലെ ആലുവയിൽ പിടിയിലായ വ്യാജ വനിതാ ഡോക്ടറും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് ഇതേ സ്ഥലത്ത് നിന്നാണ്.

എറണാകുളം എടത്തലയില്‍ നിന്നാണ് വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായത്. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയ റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് (45) അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ എടത്തല കോമ്പാറയില്‍ മരിയ ക്ലിനിക് നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്നാണ് അവകാശവാദം. എന്നാല്‍, ഇവരുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി.

Also Read: എറണാകുളത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

click me!