
തിരുവനന്തപുരം: ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്. വ്യാജ ലിങ്കുകൾ ഉപയോഗിച്ച് ആളുകളെ പറ്റിച്ച് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഫിഷിംഗ് പോലൊരു തട്ടിപ്പാവാം ഇത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിന്‍റെ ബാങ്കിംഗ് വിവരങ്ങൾ, കാർഡ് വിവങ്ങൾ, ഒടിപി എന്നിവ തട്ടിപ്പുകാർ കൈക്കലാക്കാൻ സാധ്യതയുണ്ട് എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. അപരിചിതരിൽ നിന്ന് വരുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ഷെയർ ചെയ്യുകയോ അരുത്. ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന ഇക്കാലത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള സമ്മാനങ്ങൾ, വമ്പിച്ച ഓഫറുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണം. ഓഫറുകളെ കുറിച്ച് ലിങ്കുകൾ ലഭിച്ചാൽ അതിൽ ക്ലിക്ക് ചെയ്യാതെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ മാത്രം പരിശോധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെടുകയോ ഇരിയാവുകയോ ചെയ്താൽ ഉടൻതന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam