കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് സത്യപ്രതിജ്ഞ, വീട്ടിലിരുന്ന് കണ്ട് മൂന്ന് മന്ത്രിമാരുടെ കുടുംബങ്ങൾ

By Web TeamFirst Published May 20, 2021, 5:56 PM IST
Highlights

ക്ഷണിക്കപ്പെട്ട 500 ൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുടുംബാംഗങ്ങൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മുഹമ്മദ് റിയാസ്,  വി.അബ്ദുറഹിമാൻ, കൃഷ്ണൻ കുട്ടി  എന്നിവരുടെ കുടുംബങ്ങൾ വീട്ടിൽ ഇരുന്ന് ടിവിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടത്. 

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച് രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയത്. ക്ഷണിക്കപ്പെട്ട 500 ൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുടുംബാംഗങ്ങൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ, കൃഷ്ണൻ കുട്ടി എന്നിവരുടെ കുടുംബങ്ങൾ വീട്ടിൽ ഇരുന്ന് ടിവിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടത്. 

ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ ഭാര്യ വീണ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. മാതാപിതാക്കൾ വീട്ടിലിരുന്നാണ് മകൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വീക്ഷിച്ചത്. 

താനൂർ എംഎൽഎ  വി.അബ്ദുറഹിമാന്റെ ഭാര്യയും മക്കളും മലപ്പുറം തിരൂരിലെ വീട്ടിലെ ടിവിയിലാണ് സത്യപ്രതിജ്ഞ കണ്ടത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബം തിരുവനന്തപുരത്തേക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോകാതിരുന്നത്. 

മന്ത്രി കൃഷ്ണൻ കുട്ടിയുടെ ഭാര്യയും കുടുംബവും വീട്ടിൽ ഇരുന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടത്. പാലാക്കാട്ടെ വീട്ടിലിരുന്ന് കുടുംബം സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടു. കൊവിഡ് പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം തലസ്ഥാനത്തേക്ക് പോകാതിരുന്നത്. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!