മിനികൂപ്പർ അപകടത്തിൽ പ്രതിയെ സംരക്ഷിക്കാൻ ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി കുടുംബം, ഒപ്പം സിപിഎമ്മും; ഇല്ലെന്ന് പൊലീസ്, സംരക്ഷിക്കില്ലെന്ന് ചെന്നിത്തല

Published : Oct 13, 2026, 06:55 PM IST
Mini Cooper accident

Synopsis

മിനികൂപ്പര്‍ അപകടത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി മരിച്ചവരുടെ കുടുംബം രംഗത്ത്. പൊലീസിനെതിരെ ഒത്തുകളി ആരോപണം കടുപ്പിച്ച് സി പി എമ്മും രംഗത്തുവന്നു. എന്നാല്‍ ആക്ഷേപങ്ങളെല്ലാം പൊലീസ് തള്ളിക്കളഞ്ഞു

കോഴിക്കോട്: നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി മരിച്ചവരുടെ കുടുംബം രംഗത്ത്. പൊലീസിനെതിരെ ഒത്തുകളി ആരോപണം കടുപ്പിച്ച് സി പി എമ്മും രംഗത്തുവന്നു. എന്നാല്‍ ആക്ഷേപങ്ങളെല്ലാം പൊലീസ് തള്ളിക്കളഞ്ഞു. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും എഫ് ഐ ആര്‍ എന്നത് പ്രാഥമിക രേഖമാത്രമാണെന്നും പൊലീസ് വിവരിച്ചു. തുടര്‍ അന്വേഷണത്തിലാണ് സുഹൈല്‍ സജീവിന്‍റെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി. അതേസമയം വിവാദങ്ങള്‍ക്കിടെ നാളെ സുഹൈല്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

വിശദവിവരങ്ങൾ

മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം. കുടുംബത്തിന് പിന്നാലെ സി പി എമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ തന്നെ രംഗത്തെത്തി. ഇതിനൊപ്പം നെടുംബാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ചും നടത്തി.

എന്നാല്‍ ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ് പൊലീസ്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. എഫ് ഐ ആര്‍ എന്നത് പ്രാഥമിക രേഖമാത്രമാണ്. തുടര്‍ അന്വേഷണത്തിലാണ് സുഹൈല്‍ സജീവിന്‍റെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തത്. മദ്യപിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിന് ശേഷം നടപടിയുണ്ടായി എന്നും പൊലീസ് വിവരിച്ചു. എല്ലാം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദമായുണ്ട്. 18 നും 21 നും ഇടയിൽ പ്രായമുള്ള പ്രതിയെ കോടതിയാണ് നിയമ പ്രകാരം ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ല എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.

വിവാദങ്ങള്‍ക്കിടെ സുഹൈല്‍ സജീവിനെ കസ്റ്റഡിയില്‍ ലഭിക്കാനായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. നാളെ അപേക്ഷ പരിഗണിക്കും. പ്രായപൂര്‍ത്തിയാകാതെ ബാറില്‍ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തു. പൊലീസിന്‍റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സുഹൈല്‍ സജീവിന്‍റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പുമെടുക്കും. അതിനിടെ പ്രതി നല്‍കിയ ജാമ്യാപേക്ഷ മറ്റന്നാള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേവികയുടെയും ​ഗോപികയുടെയും ഇയാസിന്റെയും വീട്ടിലേക്ക് നേരിട്ട് വിളിച്ച് ആലുല റൂറൽ എസ്പി, ആശങ്ക വേണ്ടെന്ന് ഉറപ്പ് നൽകി
മാസപ്പടി കേസിൽ പിണറായിക്ക് അനുകൂലമായ ഹൈക്കോടതിയിലെ സർക്കാർ നിലപാടിൽ കോൺഗ്രസിൽ അമർഷം; അതൃപ്തി വ്യക്തമാക്കി ഒരുവിഭാഗം നേതാക്കൾ