Kottayam Suicide|കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു; 2പേർ ​ഗുരുതരാവസ്ഥയിൽ

Web Desk   | Asianet News
Published : Nov 09, 2021, 10:13 AM ISTUpdated : Nov 09, 2021, 11:35 AM IST
Kottayam Suicide|കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു; 2പേർ ​ഗുരുതരാവസ്ഥയിൽ

Synopsis

സുകുമാരന്റെ ഇളയമകൾ സുവർണയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിൽസയിൽ പ്രശ്ന പരിഹാരവും കണ്ടിരുന്നു. ഇതിനിടെ കൊവിഡ് വന്നുപോയ ശേഷം മൂത്ത മകൾ സൂര്യയും ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ സൂര്യയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി.സുകുമാരന്റെ കുടുംബത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് മാറ്റിവച്ചത്.  വിവാഹം മുടങ്ങിയതോടെ വിഷമത്തിലായിരുന്നു സുകുമാരനും കുടുംബവുമെന്നും ബന്ധുക്കൾ പറയുന്നുണ്ട് . ഇതിനൊപ്പം സാമ്പത്തിക പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം

കോട്ടയം‌: ബ്രഹ്മമംഗലത്ത് കുടുംബം(family) ആത്മഹത്യയ്ക്ക് (suicide)ശ്രമിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന(54) മകൾ സൂര്യ (27) എന്നിവർ മരിച്ചു. സുകുമാരനും ഇളയമകൾ സുവർണ്ണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

ആസിഡ് കുടിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച് ​അവശനിലയിലായ ഇവരെ അയൽവാസികൾ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ​ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും മൂത്തമകൾ സൂര്യയും മരിച്ചു. 

സുകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇളയമകൾ 23 വയസുള്ള സുവർണയുടെ നിലയും അതീവ ​ഗുരുതരമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

സുകുമാരന്റെ ഇളയമകൾ സുവർണയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിൽസയിൽ പ്രശ്ന പരിഹാരവും കണ്ടിരുന്നു. ഇതിനിടെ കൊവിഡ് വന്നുപോയ ശേഷം മൂത്ത മകൾ സൂര്യയും ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ സൂര്യയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി.സുകുമാരന്റെ കുടുംബത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് മാറ്റിവച്ചത്.  വിവാഹം മുടങ്ങിയതോടെ വിഷമത്തിലായിരുന്നു സുകുമാരനും കുടുംബവുമെന്നും ബന്ധുക്കൾ പറയുന്നുണ്ട് . ഇതിനൊപ്പം സാമ്പത്തിക പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ