ചേലക്കരയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ

Published : Sep 23, 2025, 10:51 PM IST
anima thrissur death

Synopsis

അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു വയസുകാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

‌തൃശൂർ: ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി ക്ലാസ് വിദ്യാർഥിനി അണിമ (6) ആണ് മരിച്ചത്. ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട് തുറക്കുന്നത് കാണാതിരുന്ന നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അമ്മയേയും മക്കളേയും അവശനിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസുകാരി മരിക്കുകയായിരുന്നു. അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മക്കൾക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അണിമയുടെ അമ്മ ഷൈലജ (34), മകൻ അക്ഷയ് (4) എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഷൈലജയുടെ ഭർത്താവ് പ്രദീപ് അടുത്തിടെ അസുഖം മൂലം മരിച്ചിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ