പയ്യന്നൂരിൽ ഒന്നര വയസുകാരൻ്റെ ദാരുണമരണം: ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ

Published : Jul 11, 2026, 09:53 AM IST
Devansh

Synopsis

പയ്യന്നൂരിൽ ചുണ്ടിന് സ്റ്റിച്ചിടാൻ അനസ്തേഷ്യ നൽകിയ ഒന്നര വയസുകാരൻ മരിച്ചു. ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. അനസ്തേഷ്യയുടെ ആവശ്യകതയെയും അപകടസാധ്യതയെക്കുറിച്ച് അറിയിക്കാത്തതിനെയും ബന്ധുക്കൾ ചോദ്യം ചെയ്യുന്നു.

പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വെൻ്റിലേറ്ററിലായിരുന്ന കുട്ടി ഇന്നലെയാണ് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു.

സൂരജിനും ഭാര്യക്കും എട്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞാണ് ദേവാൻഷ്. കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിക്കുന്നു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ ഫീസ് നൽകിയാലേ ആശുപത്രിയിലേക്ക് വരൂവെന്ന് ഡോക്‌ടർ പറഞ്ഞിരുന്നു. അനസ്തേഷ്യ നൽകിയാൽ ഉണ്ടാകാവുന്ന അപകടസാധ്യതയെ കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധുക്കൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്തെ തർക്കങ്ങളിൽ പിണറായിക്ക് അതൃപ്തി; നിലപാട് മാറ്റാതെ ശൈലജയും ശ്രീമതിയും ഇപിയും, രാ​ഗേഷിനെ പിന്തുണച്ച് എംവി ​ഗോവിന്ദൻ
കോറോഹെൽത്തിന് പി‌ന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി കൊച്ചിയിലെ മറ്റൊരു കമ്പനിയും, ശമ്പളവും ജോലിയുമില്ലാതെ 300ഓളം പേർ, ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ്പ്