'മൂന്ന് ഭിത്തി തുളച്ച് മരം കിടപ്പുമുറി വരെ എത്തി'; ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് അത്‍ഭുതകരമായി

Published : Aug 17, 2019, 03:21 PM ISTUpdated : Aug 17, 2019, 05:54 PM IST
'മൂന്ന് ഭിത്തി തുളച്ച് മരം കിടപ്പുമുറി വരെ എത്തി'; ഉരുൾപൊട്ടലിൽ  പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് അത്‍ഭുതകരമായി

Synopsis

ഉരുൾപൊട്ടലിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഇടുക്കി കൊച്ചുതോവാളയിലെ പിഞ്ചു കുഞ്ഞ് അടക്കം ആറംഗകുടുംബം അത്‍ഭുതകരമായി രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനൊപ്പം വന്ന വൻ മരം മൂന്ന് ഭിത്തി തുളച്ച് കിടപ്പുമുറി വരെയാണ് എത്തിയത്.  

ഇടുക്കി: കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെട്ട് നിരവധി പേർക്കാണ് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. കൺമുന്നിൽവച്ച് കുടുംബമടക്കം എല്ലാം എന്നെന്നേക്കുമായി ഇല്ലാതാകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നവർ നിരവധിയാണ്. ഉരുൾപൊട്ടലിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഇടുക്കി കൊച്ചുതോവാളയിലെ പിഞ്ചു കുഞ്ഞ് അടക്കം ആറംഗകുടുംബം അത്‍ഭുതകരമായി രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനൊപ്പം വന്ന വൻ മരം മൂന്ന് ഭിത്തി തുളച്ച് കിടപ്പുമുറി വരെയാണ് എത്തിയത്.

എട്ടാം തീയതി പെയ്ത പെരുമഴയിലാണ് കൊച്ചുതോവാള സ്വദേശി ജെറിന്റെ വീടിന് പുറകിലുള്ള മലയിൽ ഉരുൾപൊട്ടലുണ്ടായത്. മലയുടെ ഒരുഭാഗം അടർന്ന് താഴേക്ക് വരുകയായിരുന്നു. കൂറ്റൻ പാറകഷ്ണങ്ങളും വൻ മരങ്ങളും പുരയിടത്തിലേക്ക് ഇടിച്ചുകയറി. ഭാ​ഗ്യത്തിനാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ജെറിന്റെ ഭാര്യ അനുഷ പറഞ്ഞു.

"

മഴപൂർണ്ണമായും മാറിയാൽ മാത്രമേ വീടിനകത്തെ മണ്ണ് നീക്കാൻ പോലും പറ്റുകയുള്ളൂ. ഉപജീവനമാർ​ഗമായ ഒന്നരയേക്കർ കൃഷി പാടെ നശിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ വീടും ഉപജീവനമാർഗവും നശിച്ചതോടെ ഇനിയെന്തെന്ന ആശങ്കയിലാണ് കുടുംബം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു: സതീശൻ