ചികിത്സ പൂര്‍ത്തിയാവുന്നതിന് മുമ്പ് വന്‍തുക പിന്‍വലിച്ചതെന്തിന്? ഫിറോസിനെതിരെ വയനാട്ടിലെ കുട്ടിയുടെ കുടുംബം

By Web TeamFirst Published Feb 12, 2021, 8:57 PM IST
Highlights

കുട്ടിയുടെ പേരില്‍ പണം പിരിവ് തുടങ്ങാനായി ബാങ്ക് അക്കൌണ്ട് തുടങ്ങിയ സമയത്ത് തന്നെ ചെക്ക് ബുക്ക് ഫിറോസ് ഒപ്പിട്ടുവാങ്ങിയെന്നും ചികിത്സ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ വന്‍തുക അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ചെന്നും കുടുംബം ആരോപിക്കുന്നു

നന്ദിയില്ലാത്ത രോഗികളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്ന ഫിറോസ് കുന്നംപറമ്പിലിന്‍റെ വാക്കുകള്‍ക്ക് മറുപടിയുമായി വയനാട്ടിലെ കുട്ടിയുടെ കുടുംബം രംഗത്ത്. വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഫിറോസിന്‍റെ ആഹ്വാനം.

തങ്ങളുടെ പക്കല്‍ നിന്ന് ചെക്ക് ബുക്ക് അടക്കം ഒപ്പിട്ട് വാങ്ങിയ ശേഷമാണ് ഫിറോസ് ഇത്തരം ആഹ്വാനവുമായി നാട്ടുകാരെ പറ്റിക്കുന്നതെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ പേരില്‍ അക്കൌണ്ട് തുറന്ന സമയത്ത് തന്നെ രക്ഷിതാക്കളുടെ പക്കല്‍ നിന്ന് ചെക്ക് ബുക്ക് ഒപ്പിട്ട് വാങ്ങി. അക്കൌണ്ടിലേക്ക് പണം വരാന്‍ തുടങ്ങിയ ഉടന്‍തന്നെ ഫിറോസ് പണം പിന്‍വലിച്ചു.

ചികിത്സ കഴിയുന്നതിന് പോലും കാത്ത് നില്‍ക്കാതെയാണ് വലിയ തുക ഈ അക്കൌണ്ടില്‍ നിന്ന് വന്‍തുക പിന്‍വലിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീടും വിവിധ ആവശ്യങ്ങള്‍ക്കായി പണം ചെലവായെന്നും കാണിച്ച് കുട്ടിയുടെ കുടുംബംസമീപിച്ചെന്നും ഫിറോസ് നേരത്തെ പറഞ്ഞത്. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും ഫിറോസ് ആരോപിച്ചിരുന്നു. 


 

click me!