സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണക്കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published : Jul 01, 2021, 01:24 PM IST
സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണക്കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Synopsis

അര്‍ജു‍ന്‍ തില്ലങ്കേരി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സംഘം തുടര്‍ച്ചയായി കൊടുവള്ളി സംഘത്തിന്‍റെ കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകുന്നത് തടയാനാണ് ചെര്‍പ്പുളശ്ശേരി സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് സുഫിയാന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അറസ്റ്റിലായ ഏഴുപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനിടെ കേസില്‍ അറസ്റ്റിലായ സംഭവത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന സൂഫിയാന്‍ റിമാന്‍ഡിലാണ്. 

അര്‍ജു‍ന്‍ തില്ലങ്കേരി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സംഘം തുടര്‍ച്ചയായി കൊടുവള്ളി സംഘത്തിന്‍റെ കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകുന്നത് തടയാനാണ് ചെര്‍പ്പുളശ്ശേരി സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് സുഫിയാന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇനിയും സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കാനാണ് സ്വര്‍ണ്ണത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഇത്ര വലിയ സംഘത്തെ നിയോഗിക്കേണ്ടി വന്നതെന്നും സൂഫിയാന്‍ പൊലീസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് വർഷത്തിനിടെ റദ്ദാക്കിയത് അ‍ഞ്ച് കോടി മൊബൈൽ ഫോൺ കണക്ഷനുകൾ; സൈബർ തട്ടിപ്പിന് വൻപൂട്ട്
പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ