ഇനിയാരും ബാക്കിയില്ല; തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച നാലം​ഗകുടുംബത്തിലെ അച്ഛനും മകനും മരിച്ചു

Published : Oct 12, 2022, 09:09 AM ISTUpdated : Oct 12, 2022, 10:11 AM IST
ഇനിയാരും ബാക്കിയില്ല; തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച നാലം​ഗകുടുംബത്തിലെ അച്ഛനും മകനും മരിച്ചു

Synopsis

ഇന്നലെയാണ് നാലം​ഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി,  ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു.   

തൃശൂർ: തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഇരുവരും ​ഗുരുതരാവസ്ഥയിലായിരുന്നു. ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലം​ഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി,  ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു. 

ഇന്നലെയാണ് തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചു. രാധാകൃഷ്ണന്റെയും മൂത്ത മകൻ കാർത്തികിന്റെയും പരിക്ക് ഗുരുതരമായി തുടരുകയായിരുന്നു. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ. ഇവര്‍ക്ക് വന്‍ സാന്പത്തിക ബാധ്യത ഉണ്ടായിരുന്നു. അതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പൊള്ളലേറ്റു, രണ്ടു പേർ മരിച്ചു; പിന്നിൽ കൂട്ട ആത്മഹത്യാ ശ്രമം?

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം