മകന് ശ്വാസംമുട്ടല്‍, കണ്ടു നിന്ന അച്ഛന് ഹൃദയാഘാതം; ഒരു മണിക്കൂറിനുള്ളില്‍ രണ്ടുപേരും മരിച്ചു

Published : Mar 31, 2020, 08:27 AM IST
മകന് ശ്വാസംമുട്ടല്‍, കണ്ടു നിന്ന അച്ഛന് ഹൃദയാഘാതം; ഒരു മണിക്കൂറിനുള്ളില്‍ രണ്ടുപേരും മരിച്ചു

Synopsis

ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട മകനെ കണ്ട് നിന്ന അച്ഛന് ഹൃദയാഘാതം. ഇരുവരും ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു. 

മംഗളൂരു: ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട മകന്റെ വേദന കണ്ടു നിന്ന അച്ഛന് ഹൃദയാഘാതം. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന മുന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി എം മുകന്ദന്‍(74) മകന്‍ പ്രസാദ്(34) എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചയോടെ ദര്‍ളഗട്ട സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേരും മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് പ്രസാദിന് കഠിനമായ ശ്വാസംമുട്ടലുണ്ടായത്. അസ്വസ്ഥത പ്രകടിപ്പിച്ച പ്രസാദിനെ ഉടന്‍ വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന മകനെ കണ്ട് രക്തസമ്മദര്‍ദ്ദം ഉയരുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതോടെ മുകന്ദനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസാദ് പുലര്‍ച്ചെ ഒന്നരയോടെയും മുകുന്ദന്‍ രണ്ടരയോടെയും മരിച്ചു. മകന്‍ മരിച്ച വിവരം മുകുന്ദന്‍ അറിഞ്ഞിരുന്നില്ല. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസ്; ഡീൻ കുര്യാക്കോസിന് ജാമ്യം, കേസിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് എംപി
മുൻ രജിസ്ട്രാർ നൽകിയ കോടതിയലക്ഷ്യ ഹർജി; കേരള യൂണിവേഴ്സിറ്റി വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണം