
കൊട്ടാരക്കര: ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 13കാരനെ തിരിഞ്ഞു നോക്കാതെ സർക്കാർ. ചികിത്സാ സഹായം പ്രഖ്യപിച്ചെങ്കിലും ഒരു രൂപപോലും സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു. ബില്ലുകൾ നൽകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതൊഴിച്ചാൽ മറ്റൊരു സഹായവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് അച്ഛൻ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ സഹായം പ്രതീക്ഷിച്ചാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മെഡി. കൊളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാർ ഫോണിൽ വിളിച്ച് സഹായം വാഗ്ജാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും അച്ഛൻ ആരോപിച്ചു. പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam