പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു

Published : Nov 01, 2021, 11:58 AM ISTUpdated : Nov 01, 2021, 12:10 PM IST
പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു

Synopsis

71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്.

കോട്ടയം: പാലായില്‍ പിതാവിന്റെ ആസിഡ് (acid) ആക്രമണത്തിന് (acid attack) ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു (shinu) (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം ഉണ്ടായത്. ചികിത്സയിലായിരുന്ന ഷിനു  ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തടുർന്നുണ്ടായ കലഹമാണ് ആക്രമണത്തിന് കാരണമായത്. സംഭവശേഷം ഓട്ടോറിക്ഷയിൽ ഗോപാലകൃഷ്ണൻ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കേസിൽ ഗോപാലകൃഷ്ണൻ റിമാൻഡിൽ ആണ്. 

read more 

ദത്ത് നൽകിയ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തുമോ? അനുപമയുടെ പരാതിയിൽ സർക്കാർ കോടതിയിൽ നിലപാടറിയിക്കും

മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു

ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; 75% പൊള്ളലേറ്റു, അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം