ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍

Published : Nov 18, 2019, 12:17 PM ISTUpdated : Nov 18, 2019, 01:28 PM IST
ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍

Synopsis

ഡിഎംകെ നേതാവ് തമിഴ്നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്

ചെന്നൈ: മദ്രാസ് ഐഐടിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് തമിഴ്നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയും  അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ഫാത്തിമയുടെ മരണം: കനിമൊഴി പാര്‍ലമെന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി...

എന്നാല്‍ ഇതൊരു ക്രമസമാധാനവിഷയമല്ലെന്ന നിലപാടിലാണ് എഐഎഡിഎംകെ. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലും ഈ നിലപാടാണ് എഐഎഡിഎംകെ സ്വീകരിച്ചത്. ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിംഎംകെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

ഫാത്തിമയുടെ മരണത്തില്‍ സുദര്‍ശന്‍ പത്മനാഭനെ ഇന്ന് ചോദ്യം ചെയ്തേക്കും; വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

അതിനിടെ മദ്രാസ് ഐഐടിയിലെ സുദർശൻ പത്മനാഭൻ ഉൾപ്പടെ മൂന്ന് അധ്യാപർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ആരോപണവിയേരായ സുദർശൻ പത്മനൻ, ഹേമചന്ദ്രൻ , മിലിന്ദ് എന്നീ അധ്യാപകർക്കാണ് സമൻസ് അയച്ചത്.  മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് മദാസ് ഐഐടി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ
ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം