കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽനിന്ന് പാറ്റയെയും കിട്ടി; മൈസുരൂവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണം, പരാതി

Published : May 02, 2026, 08:55 AM ISTUpdated : May 02, 2026, 09:51 AM IST
college mess unhygienic food

Synopsis

മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കും. 

തെലങ്കാന: മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം. 5 കോളേജുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി വിദ്യാർഥികൾ. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകുന്നത് കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയിൽ തൂവലും ചോരയും അടക്കും ഉണ്ടാകും. കഴിഞ്ഞ ദിവസം ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കിട്ടി. ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കും. ഇന്റേണൽമാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയുകയും ചെയ്യും. കോളേജുകളുമായി ഒത്തുകളിക്കുകയാണ് ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നൽകുന്നതിന് പ്രതിഫലമായി കോളേജുകൾ ഭക്ഷണം ഇവരിൽ നിന്നുമാണ് വാങ്ങുന്നത്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്. കോമൺ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും. അതേസമയം മെസ്സ് നടത്തുന്നത് മലയാളികളാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്വദേശി അതുല്യയുടെ മരണം: സുഹൃത്ത് അനുശ്രീക്കെതിരെ ആരോപണവുമായി കുടുംബം; 'പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകും'
മാറാത്തത് മാറുമോ? 14 സീറ്റ് വരെ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങളിൽ പ്രതീക്ഷയോടെ ബിജെപി