
തൃശൂർ: തൃശൂർ വടക്കാഞ്ചേരി പാർലിക്കാട് വനിത ഗേറ്റ് കീപ്പറെ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യ (37)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാത യുവാവാണ് യുവതിയെ ആക്രമിച്ചത്. യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഗേറ്റ് അടക്കുന്നതിനിടെയായിരുന്നു ആക്രമണം. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam