
അഹമ്മദാബാദ്: ഗുജറാത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം. ഗാന്ധിനഗര്‍ ജില്ലയിലെ കലോര്‍ ടൗണിലാണ് സംഭവം. ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം നടത്തിയത് ഓട്ടോ ഡ്രൈവറായ റാവത്ത് എന്നയാളാണ്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓട്ടോറിക്ഷ തെറ്റായി പാര്‍ക്കുചെയ്തതിനാണ് ഹോം ഗാര്‍ഡ് റാവത്തിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് വനിതാ ഹോം ഗാര്‍ഡിനെ തെറിവിളിച്ച റാവത്ത് ഓട്ടോയും എടുത്ത് വീട്ടിലേക്ക് പോയി.എന്നാല്‍ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡുമായി എത്തിയ ഇയാൾ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് റാവത്തിനെ അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ നിലവില്‍ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam