വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം എന്ന് എംഎ ബേബി

Published : Jul 19, 2025, 12:24 AM IST
ma baby

Synopsis

ആർഎസ്എസുമായി താരതമ്യം ചെയ്തുള്ള രാഹുൽ ​ഗാന്ധിയുടെ വിമർശനത്തിനും അദ്ദേഹം മറുപടി നല്‍കി

കൊല്ലം: കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടി അധികാരികൾ കൈക്കൊള്ളണമെന്നും എംഎ ബേബി ദില്ലിയിൽ പറഞ്ഞു.

ആർഎസ്എസുമായി താരതമ്യം ചെയ്തുള്ള രാഹുൽ ​ഗാന്ധിയുടെ വിമർശനത്തിനും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യ ബ്ലോക്കിന്റെ നേതാവായിരിക്കെ ഇങ്ങനെ പറയേണ്ടിയിരുന്നോയെന്ന് രാഹുലും കോൺ​ഗ്രസും ആലോചിക്കണം. വൻമരം വീഴുമ്പോൾ പലതും സംഭവിക്കുമെന്ന പ്രസ്താവനകളൊക്കെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ആലോചിക്കുന്നത് നല്ലതാണെന്നും, കോൺ​ഗ്രസിന്റെ സാമ്പത്തിക നയത്തിലടക്കം സിപിഎമ്മിന് ശക്തമായ വിയോജിപ്പുണ്ടെന്നും ബേബി ദില്ലിയിൽ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ