
തിരുവനന്തപുരം: സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണ്. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥർക്ക് കഴിയും.അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്.ഏഴ് വർഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ അംഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശന്‍ പി.പി പട്ടാമ്പി ഗവണ്‍മെന്‍റ് കോളേജിലെ മലയാള വിഭാഗം അസോഷ്യയേറ്റ് പ്രൊഫസറാണ്.ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 62, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുഃനര്‍നിര്‍മ്മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി അനുവദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam