അനധികൃത ക്ഷേമപെൻഷൻ ; 4 പേരിൽ നിന്ന് തുകയും പലിശയും, 23 പേരില്‍ നിന്ന് തുക മുഴുവനായി ഈടാക്കുമെന്ന് ധനവകുപ്പ്

Published : Jan 19, 2025, 10:41 PM IST
അനധികൃത ക്ഷേമപെൻഷൻ ; 4 പേരിൽ നിന്ന് തുകയും പലിശയും, 23 പേരില്‍ നിന്ന് തുക മുഴുവനായി ഈടാക്കുമെന്ന് ധനവകുപ്പ്

Synopsis

പി എഫ് പെൻഷനൊപ്പം ക്ഷേമപെൻഷനും വാങ്ങിയ നാലുപേരിൽ നിന്ന് മുഴുവൻ തുകയും പലിശ സഹിതം ഈടാക്കണമെന്നാണ് നിര്‍ദേശം.

മലപ്പുറം: അനധികൃത ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തില്‍ കോട്ടക്കൽ നഗരസഭയ്ക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. പി എഫ് പെൻഷനൊപ്പം ക്ഷേമപെൻഷനും വാങ്ങിയ നാലുപേരിൽ നിന്ന് മുഴുവൻ തുകയും പലിശ സഹിതം ഈടാക്കണമെന്നാണ് നിര്‍ദേശം. അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 23 പേരിൽ നിന്ന് അനധികൃതമെന്ന് കണ്ടെത്തിയതു മുതലുള്ള തുകയും തിരിച്ചു വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് നാളെ കോട്ടക്കൽ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേരും. 

അനർഹരെന്ന് 2021ൽ ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കുമെന്ന് 2024 നവംബറില്‍ തീരുമാനിച്ചിരുന്നു. ഇതാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക്, നഗരസഭ ചെയർപേഴ്സൺ കത്ത് നൽകിയിരുന്നു. പരിശോധനയ്ക്ക് ധനവകുപ്പിൽ നിന്ന് നിർദ്ദേശം വരുന്നതിനു മുൻപാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള നീക്കമുണ്ടായത്.

2022 ൽ നഗരസഭ അനർഹർ എന്ന് കണ്ടത്തിയ 63 ൽ 18 പേരെ ക്ഷേമ പെൻഷനിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിൽ ആണ് സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഏറ്റവും കൂടുതൽ അനർഹർ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് കണ്ടെത്തൽ.

ഇതിന് പിന്നാലെ പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ 2024 നവംബറില്‍ ധനവകുപ്പ് നിർദേശം നൽകിയിരുന്നു. 

ചെറുതുരുത്തിയിൽ 3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്