കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി; വാഹനാപകടത്തിൽ നിന്ന് ധനമന്ത്രി രക്ഷപ്പെട്ടത് അദ്ഭുതകരമായി

By Web TeamFirst Published Apr 16, 2022, 9:54 PM IST
Highlights

മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാൽ അപകടമൊഴിവായി.

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാൽ അപകടമൊഴിവായി.

അപകടത്തിൽപ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് ധനമന്ത്രി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ മോശം സ്ഥിതിയാണ് അപകട കാരണമെന്നാണ് സൂചന. പുതിയ വാഹനം വാങ്ങാൻ ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ കണക്കിലെടുത്ത് തനിക്ക് പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് ബാലഗോപാൽ.

 'മന്ത്രി ആകാത്തത് നന്നായി, അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെ'; തുറന്ന് പറഞ്ഞ് ​ഗണേഷ് കുമാർ

മന്ത്രി ആകാത്തത് നന്നായെന്നും അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെയെന്നും കെ ബി ​ഗണേഷ്കുമാർ എംഎൽഎ.  ''ഗതാഗത മന്ത്രിയായിരുന്നെങ്കിൽ  ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ. എന്‍റെ കൂടെ ദൈവമുണ്ട്. ദൈവം എന്നെ രക്ഷിച്ചു''–  ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊല്ലം പത്തനാപുരം കമുകുംചേരിയിൽ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. 

‘മന്ത്രിയാകാത്തത് കഷ്ടമായി പോയെന്ന് എന്നോട് പലരും പറയാറുണ്ട്. മന്ത്രിയാകാത്തത് നന്നായെന്ന് പത്രം വായിച്ചാൽ മനസ്സിലാകും. ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ഈ ദുരിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നേനെ. സ്വിഫ്റ്റ് അപകടത്തിൽ പെടുന്നതിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതിനും ഉത്തരം പറയേണ്ടി വന്നേനെ’– ​ഗണേഷ് കുമാർ പറഞ്ഞു. 

click me!