നഴ്സസ് അസോസിയേഷനിലെ തട്ടിപ്പ് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Sep 25, 2019, 4:39 PM IST
Highlights

തുച്ഛമായ ശമ്പളം കിട്ടുന്ന നഴ്സുമാരാണ് ഇവിടെ വഞ്ചിക്കപ്പെട്ടത്. നിപ്പ കാലഘട്ടത്തിൽ നഴ്സുമാർ ചെയ്ത സേവനം മറക്കാനാവില്ലെന്നും നഴ്സസ് അസോസിയേഷന്‍ തട്ടിപ്പ് പരിഗണിക്കുന്ന ജസ്റ്റിസ് സുധീന്ദ്ര കുമാർ പറഞ്ഞു.

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ വീണ്ടും ഹൈക്കോടതി. സംഘടനയിലെ  തട്ടിപ്പ് നിസാരമായി കാണാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് പറഞ്ഞു. 

തുച്ഛമായ ശമ്പളം കിട്ടുന്ന നഴ്സുമാരാണ് അസോസിയേഷന്‍ മൂലം വഞ്ചിക്കപ്പെട്ടത്. പ്യൂണിന് പോലും 25000 രൂപ ശമ്പളം കിട്ടുമ്പോഴാണ് നഴ്സുമാർക്ക് പതിനായിരത്തിൽ താഴെ പ്രതിഫലമുള്ളത്. നിപ്പ കാലഘട്ടത്തിൽ നഴ്സുമാർ ചെയ്ത സേവനം മറക്കാനാവില്ലെന്നും നഴ്സസ് അസോസിയേഷന്‍ തട്ടിപ്പ് പരിഗണിക്കുന്ന ജസ്റ്റിസ് സുധീന്ദ്ര കുമാർ പറഞ്ഞു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  യുഎന്‍എ പ്രസിഡന്‍റ് ജാസ്മിൻ ഷാ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

click me!