തൃശൂരിൽ സൈക്കിൾ കടയിൽ തീപ്പിടിത്തം, തീയണച്ചു

By Web TeamFirst Published Oct 5, 2022, 6:21 PM IST
Highlights

കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ സൈക്കിളുകളും സൈക്കിൾ പാട്സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്.

തൃശൂര്‍ : തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂരിലെ ചാക്കപ്പായ് സൈക്കിൾസ് എന്ന സ്ഥാപനത്തിന്‍റെ മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റ് ഒന്നര മണിക്കൂർ പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി.

വൈകീട്ട് അഞ്ചരയോടെയാണ് വെളിയന്നൂർ ജംഗ്ഷനിലെ മൂന്ന് നില കെട്ടിടത്തിന് തീപിടുത്തം ഉണ്ടായത്. ചാക്കപ്പായ് സെക്കിൾസ് എന്ന സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലായിരുന്നു ആദ്യം പുക ഉയർന്നത്. പുതിയ സ്റ്റോക്ക് സൈക്കിളുകളും സ്പെയർ പാർട്സും സൂക്ഷിച്ചിരുന്ന ഗോഡൗണായിരുന്നു ഇത്. ഈ സമയം താഴത്തെ നിലയിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ഇവർ പുറത്തേക്ക് ഓടി ഫയർഫോഴ്സിനെ വിളിച്ചു. അപ്പോഴേക്കും ഗോഡൗണ്‍ പൂർണമായും കത്തി നശിച്ചു. താഴെയുള്ള  നിലയിലേക്കും തീ പടർന്നു.

ചെങ്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാസേന രക്ഷിച്ചു

തൃശ്ശൂർ ,പുതുക്കാട് , വടക്കാഞ്ചേരി  എന്നിവടങ്ങളിൽ നിന്നെത്തിയ ഏഴ് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഒന്നര മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  തീപിടുത്തത്തിൽ ലക്ഷണക്കണക്കിന് രൂപയുടെ സൈക്കിൾ കത്തി നശിച്ചു. പുക ശ്വസിച്ച് സമീപവാസിയായ വയോധികന് ദേഹാസ്വസ്ഥ്യം ഉണ്ടായി. മൂന്നാം നിലയിൽ വായു കടക്കാൻ അനുവദിക്കാത്ത രീതിയിൽ തകര ഷീറ്റ് കൊണ്ട് മൂടിയിരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. 

വിവാഹിതന്‍റെ 'വിവാഹ വാഗ്ദാനം' നിരസിച്ചു; ഇരുപത്തിരണ്ടുകാരിയെ പട്ടാപ്പകൽ തീ കൊളുത്തി കൊന്നു, പ്രതി ഒളിവിൽ

കൊല്ലം താലൂക്ക് കച്ചേരി ജങ്ഷനിലെ വീടിന് തീപിടിച്ചു

കൊല്ലം താലൂക്ക് കച്ചേരി ജങ്ഷനിലെ വീടിന് തീപിടിച്ചു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. വൈകിട്ട് ഏഴരയോടെയാണ് അപകടം ഉണ്ടായത്. തീപിടിച്ചതിന് പിന്നാലെ തന്നെ വീടിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരും മുമ്പേ അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

 


 

click me!