Asianet News MalayalamAsianet News Malayalam

വിവാഹിതന്‍റെ 'വിവാഹ വാഗ്ദാനം' നിരസിച്ചു; ഇരുപത്തിരണ്ടുകാരിയെ പട്ടാപ്പകൽ തീ കൊളുത്തി കൊന്നു, പ്രതി ഒളിവിൽ

പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കിയിട്ടുണ്ട്

rejecting marriage proposal, jharkhand woman set on fire
Author
First Published Oct 7, 2022, 8:10 PM IST

റാഞ്ചി: ഇരുപത്തിരണ്ടുകാരിയെ ജാർഖണ്ടിൽ തീ കൊളുത്തി കൊന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ജാർഖണ്ഡിലെ ദുംകയിൽ രാവിലെയാണ് നാടിനെ ‌ഞെട്ടിച്ച സംഭവം നടന്നത്. പ്രതി വിവാഹിതനായതിനാലാണ് യുവതി വിവാഹ വാഗ്ദാനം നിരസിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ റാഞ്ചിയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചിരുന്നു. വിവാഹിതനായ പ്രതി കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് കുടുംബത്തെ സമീപിക്കുകയായിരുന്നു. എന്നാൽ യുവതിയും കുടുംബവും ഇത് നിരസിച്ചതോടൊണ് ക്രൂരകൃത്യം നടത്തിയത്.

യുഡിഎഫിന്‍റെ ഒരൊറ്റ 'അവിശ്വാസം'; റാന്നിയിൽ ബിജെപി പിന്തുണയിലെ എൽഡിഎഫ് ഭരണം അവസാനിച്ചു, ശോഭ ചാർളി രാജിവച്ചു

കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അതേസമയം യുവതിയുടെ കുടുംബത്തിന് ജാർഖണ്ഡ് സർക്കാർ പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവ‍ർ സംഭവത്തിൽ ഇടപ്പെട്ടു. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കിയിട്ടുണ്ട്.

മുക്കം എൻഐടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത മുക്കം എൻ ഐ ടിയിൽ  ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു എന്നതാണ്. ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്‍റിലെ ടെക്നീഷൻ അജയകുമാർ ( 56 ) , ഭാര്യ ലിനി ( 50  ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പിന്നീട് വ്യക്തമായത്. കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മകൻ രക്ഷപ്പെട്ടെന്നും പൊലീസ് പറയുവ്നു.  ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios