
തൃശൂർ : തൃശ്ശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. 10 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ വെന്തുമരിച്ചു. തീ പിടുത്തത്തോടെ രണ്ട് കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇവന്റ് മാനേജ്മെന്റ് ഉടമ പറഞ്ഞു.
Read More : തൃശ്ശൂരിൽ കാട്ടുതീ; 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു, നാലാം നാളും അണയാതെ തീ